കാസര്‍കോട് നഗരത്തിലെ കിണറ്റില്‍ മൃതദേഹം; അന്വേഷണം

കാസര്‍കോട്: നഗരത്തില്‍ ദേശീയ പാതയോരത്ത് കറന്തക്കാട് അശ്വനി നഗറിലെ കിണറ്റിന്‍ മൃതദേഹം കണ്ടെത്തി.
45 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഒമ്ബതു മണിയോടെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിസര വാസികള്‍ നോക്കിയപ്പോഴാണ് ആള്‍മറയുള്ള കിണറ്റില്‍ മൃതദേഹം കണ്ടത്.
കിണറില്‍ ഇലകളും മറ്റും വീഴാതിരിക്കാന്‍ വലകൊണ്ട് മൂടിയിരുന്നു. വല നീങ്ങിയ നിലയില്‍ കണ്ടാണ് കിണര്‍ പരിശോധിച്ചത്. വെള്ള ഷര്‍ട്ടും കറുത്ത പാന്റ്‌സുമാണ് വേഷം. കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ടൗണ്‍ പൊലീസ്, അഗ്നിരക്ഷാ സേന, ഫോറന്‍സിക്ക് വിഭാഗം, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവര്‍ പരിശോധന നടത്തി.