സംശയം; ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് ഫറോക്ക് കോടമ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. പാലക്കാട് സ്വദേശി മല്ലികയാണ് മരിച്ചത്. 40 വയസ്സായിരുന്നു. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് ലിജേഷ് പൊലീസിന് മുന്നില്‍ കീഴടങ്ങി.
സംശയത്തെത്തുടര്‍ന്നായിരുന്നു കൊലപാതകം. സംശയത്തിന്റെ പേരില്‍ ഇരുവരും വഴക്ക് പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. ലിജേഷ് മല്ലികയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ സൂചിപ്പിച്ചു. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്.