സാമ്പത്തിക തട്ടിപ്പ്: പ്രവീൺ റാണ പോലീസ് പിടിയിൽ

കൊച്ചി: സേഫ് ആന്‍ഡ് സ്ട്രോംഗ് നിക്ഷേപ കമ്പനി വഴി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണ അറസ്റ്റിൽ. കോയമ്പത്തൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. ജനുവരി ആറ് മുതൽ ഒളിവിലായിരുന്നു റാണ.
നിക്ഷേപ തട്ടിപ്പില്‍ റാണയ്ക്കെതിരെ 18 കേസുകളാണ് തൃശൂര്‍ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 48% വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. പലരില്‍ നിന്നും ഒരുലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ ഇയാള്‍ തട്ടിയെടുത്തിട്ടുള്ളതായാണ് പരാതികള്‍.
നേരത്തെ, റാണയ്ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. രാജ്യത്തെ എല്ലാ വിമാനത്താവളത്തിലേക്കും റാണയുടെ പാസ്പോര്‍ട്ട് നമ്പറും വിശദാംശങ്ങളും കൈമാറിയിരുന്നു.