നേപ്പാള്‍ വിമാനം തീ വിഴുങ്ങുന്നത് ഫെയ്‌സ്ബുക്ക് ലൈവില്‍; യാത്രക്കാരന്റെ അവസാന വീഡിയോ, നടുക്കുന്ന ദൃശ്യം

കഠ്മണ്ഡു: വിമാന യാത്രയിലെ സന്തോഷം പങ്കുവയ്ക്കാനാണ് സോനു ജയ്‌സ്‌വാള്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നത്. പക്ഷേ, മൊബൈല്‍ ക്യാമറയില്‍ പതിഞ്ഞത് അവസാന യാത്രയുടെ നടുക്കുന്ന ദൃശ്യങ്ങള്‍. നേപ്പാളില്‍ തകര്‍ന്നുവീണ യതി എയറിന്റെ 9 എന്‍ എഎന്‍സി എടിആര്‍ 72വി യിലെ യാത്രക്കാരന്റെ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന അവസാന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഞെട്ടലായിരിക്കുകയാണ്.
‘യാത്ര വളരെ രസകരമാണ്’ എന്ന് സോനു വീഡിയോയില്‍ പറയുന്നു. പിന്നാലെ വിമാനം ഇടത്തേക്ക് വെട്ടിത്തിരിയുന്നതും തകര്‍ന്നുവീഴുന്നതും തീ വിഴുങ്ങുന്നതും വീഡിയോയില്‍ കാണാം.