ഡി എൻ എയും ഐ പി എസ്സുമായി ടി എസ് സുരേഷ് ബാബു: ബെൻസി പ്രൊഡക്ഷൻസിന്റെ രണ്ടു ചിത്രങ്ങളുടെയും ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ച് മെഗാസ്റ്റാർ മമ്മൂട്ടി

Share

കൊച്ചി: കോട്ടയം കുഞ്ഞച്ചൻ ,ഉപ്പുകണ്ടം ബ്രദേഴ്സ് തുടങ്ങി നിരവധി മെഗാ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത ടി എസ് സുരേഷ് ബാബു രണ്ടു ചിത്രങ്ങളിലൂടെ ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിക്കുന്ന ഡി എൻ എ , ഐ പി എസ് തുടങ്ങിയ ചിത്രങ്ങളാണവ. മെഗാസ്റ്റാർ മമ്മൂട്ടിയാണ് രണ്ടു ചിത്രങ്ങളുടെയും ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചത്.

ഫൊറൻസിക് ബയോളജിക്കൽ ത്രില്ലർ ജോണറിലൊരുക്കുന്ന “ഡി എൻ എ ” ആണ് ആദ്യം ചിത്രീകരണം തുടങ്ങുക. അസ്കർ സൗദാൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡി എൻ എ ജനുവരി 26 – ന് ചിത്രീകരണം ആരംഭിക്കും. എറണാകുളവും ചെന്നൈയുമാണ് ലൊക്കേഷൻസ്.

അജു വർഗീസ്, ജോണി ആന്റണി, ഇന്ദ്രൻസ് , രവീന്ദ്രൻ , സെന്തിൽരാജ്, പത്മരാജ് രതീഷ് , ഇടവേള ബാബു, സുധീർ (ഡ്രാക്കുള ), അമീർ നിയാസ്, പൊൻവർണ്ണൻ , നമിതാ പ്രമോദ്, ഹണി റോസ് , ഗൗരിനന്ദ, ലക്ഷ്മി മേനോൻ , അംബിക എന്നിവർക്കൊപ്പം ബാബു ആന്റണിയും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു.

ബാനർ – ബെൻസി പ്രൊഡക്ഷൻസ്, നിർമ്മാണം – കെ വി അബ്ദുൾ നാസർ, സംവിധാനം – ടി എസ് സുരേഷ് ബാബു, രചന – ഏ കെ സന്തോഷ്, എഡിറ്റിംഗ് – ഡോൺ മാക്സ് , ചമയം – പട്ടണം റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ – അനീഷ് പെരുമ്പിലാവ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ, കല-ശ്യാം കാർത്തികേയൻ, കോസ്റ്റ്യും – നാഗരാജൻ, ആക്ഷൻ -സ്‌റ്റണ്ട് സെൽവ, പഴനിരാജ്, ഫിനിക്സ് പ്രഭു, പബ്ളിസിറ്റി ഡിസൈൻസ് – അനന്തു എസ് കുമാർ , പി ആർ ഓ – വാഴൂർ ജോസ് ,അജയ് തുണ്ടത്തിൽ

Leave a Reply

Your email address will not be published. Required fields are marked *