ഡൽഹി കലാപ കേസ്: വിദ്യാർഥി നേതാവ് ഉമർഖാലിദിനെ വെറുതെവിട്ടു

ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഒരു കേസിൽ മുൻ ജെഎൻയു വിദ്യാർഥി നേതാവ് ഉമർഖാലിദിനെ വെറുതെവിട്ടു. ചാന്ദ് ബാഗിലെ കല്ലേറ് കേസിലാണ് വെറുതെവിട്ടത്. മറ്റൊരു വിദ്യാർഥി ഖാലിദ് സൈഫിയേയും കോടതി വെറുതെവിട്ടു.
ഇരുവർക്കുമെതിരെ കലാപത്തിലെ വിശാല ഗൂഢാലോചന കേസ് നിലവിലുണ്ട്. ഡൽഹിയിലെ കർക്കർദൂമ കോടതിയാണ് ഇവരെ വെറുതെവിട്ടത്.
എന്നാൽ യുഎപിഎ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ഇരുവരും ജുഡീഷൽ കസ്റ്റഡിയിൽ തുടരും. 2020 ഫെബ്രുവരി 25 ന് ഡൽഹിയിലെ ഖജൂരി ഖാസ് പോലീസ് ആണ് ഇരുവർക്കുമെതിരെ കേസെടുത്തത്.