ഫിഫ: ബ്ര​സീ​ലിന് വിജയത്തുടക്കം

Share

ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ലെ ആ​ദ്യ മ​ത്സ​രം ഗം​ഭീ​ര​മാ​ക്കി ബ്ര​സീ​ലി​യ​ൻ പ​ട. ഗ്രൂ​പ്പ് ജി​യി​ൽ സെ​ർ​ബി​യ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു. റി​ച്ചാ​ർ​ലി​സ​ൻ ഇ​ര​ട്ട​ഗോ​ളു​മാ​യി തി​ള​ങ്ങി. വി​നീ​ഷ്യ​ല്‍ ജൂ​നി​യ​ര്‍ ഒ​രു​ക്കി​ക്കൊ​ടു​ത്ത ര​ണ്ട് അ​വ​സ​ര​ങ്ങ​ൾ റി​ച്ചാ​ർ​ലി​സ​ൻ വ​ല​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ബ്ര​സീ​ലി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ സെ​ർ​ബി​യ​ൻ കോ​ട്ട​യി​ൽ ത​ട്ടി ത​ക​രു​ന്ന കാ​ഴ്ച​യാ​ണ് ആ​ദ്യ​പ​കു​തി​യി​ൽ ക​ണ്ട​ത്. പി​ന്നോ​ട്ടി​റ​ങ്ങി ഒ​ത്തൊ​രു​മി​ച്ച് പ്ര​തി​രോ​ധി​ച്ച സെ​ര്‍​ബി​യ​യു​ടെ ഗെ​യിം​പ്ലാ​ൻ ബ്ര​സീ​ലി​നെ വ​ല​ച്ചു. 62-ാം മി​നി​റ്റി​ലാ​ണ് സെ​ർ​ബി​യ​യു​ടെ പ്ര​തി​രോ​ധം ബ്ര​സീ​ലി​ന് ത​ക​ർ​ക്കാ​ൻ സാ​ധി​ച്ച​ത്.

പ​ന്തു​മാ​യി ബോ​ക്സി​ൽ ക​യ​റി​യ നെ​യ്മ​ർ ഗോ​ളി​ന് വ​ഴി​യൊ​രു​ക്കി. പ​ന്ത് വി​നീ​ഷ്യ​സി​ന്‍റെ ഷോ​ട്ട് സെ​ര്‍​ബി​യ​ന്‍ കീ​പ്പ​ര്‍ സേ​വ് ചെ​യ്ത​ത് നേ​രെ റി​ച്ചാ​ര്‍​ലി​സ​ന്‍റെ മു​ന്നി​ല്‍. റീ​ബൗ​ണ്ട് വ​ന്ന പ​ന്ത് ഒ​ട്ടും സ​മ​യം പാ​ഴാ​ക്കാ​തെ താ​രം വ​ല​യി​ലെ​ത്തി​ച്ചു.

73-ാം മി​നി​റ്റി​ല്‍ റി​ച്ചാ​ര്‍​ലി​സ​ന്‍ കി​ടി​ല​നൊ​രു ബൈ​സി​ക്കി​ള്‍ കി​ക്കി​ലൂ​ടെ ബ്ര​സീ​ലി​നാ​യി ര​ണ്ടാ​മ​തും വ​ല​കു​ലു​ക്കി. ഇ​ത്ത​വ​ണ​യും ഗോ​ളി​ന് വ​ഴി​യൊ​രു​ക്കി​യ​ത് വീ​നീ​ഷ്യ​സാ​യി​രു​ന്നു. മ​റു​പ​ടി ഗോ​ളു​ക​ൾ​ക്ക് സെ​ർ​ബി​യ​യ്ക്ക് സാ​ധി​ക്കാ​തി​രു​ന്ന​തോ​ടെ ജ​യം ബ്ര​സീ​ലി​നൊ​പ്പം നി​ന്നു.

Leave a Reply

Your email address will not be published. Required fields are marked *