100 കുപ്പി ബ്രൗൺ ഷുഗർ; അസം സ്വദേശി കോതമംഗലത്ത് പിടിയിൽ

കൊച്ചി: ബ്രൗൺ ഷുഗറുമായി അസം സ്വദേശിയായ യുവാവ് കോതമംഗലത്ത് പിടിയിൽ. 28കാരനായ മുബാറക് ആണ് നൂറോളം ചെറുകുപ്പികളിലാക്കിയ ബ്രൗൺ ഷുഗറുമായി പിടിയിലായത്. ഇന്നലെ രാത്രി തങ്കളം-കാക്കനാട് ബൈപ്പാസ് റോഡിൽ നിന്നാണ് ഇയാൾ പിടിയിലായത്.
ടൗൺ കേന്ദ്രീകരിച്ച് കഞ്ചാവ്, ബ്രൗൺ ഷുഗർ, എംഡിഎംഎ തുടങ്ങിയ മയക്കുമരുന്നുകൾ വിതരണം നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് രാത്രികാല പട്രോളിങ് ശക്തമാക്കിയത്. തങ്കളം ഭാഗത്ത് അർധരാത്രി എക്സൈസ് നടത്തിയ റെയ്ഡിലാണ് മുബാറകിനെ പിടികൂടിയത്. ബ്രൗൺ ഷുഗർ എത്തിച്ച് ചില്ലറ വിതരണം നടത്തിയിരുന്ന ഇയാൾ ബൈക്കിൽ സഞ്ചരിച്ചാണ് ആവശ്യക്കാരിലേക്ക് എത്തിക്കുന്നത്. യുവാവിന്റെ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.