കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് എന്ത് പറ്റി? ഒരു അന്വേഷണം: ഡോ. കെ. എസ് രാധാകൃഷ്ണൻ

Share

കൊച്ചി: കേരളത്തിലെ സർക്കാർ / എയ്ഡഡ് കോളേജുകൾ ഭരിക്കുന്നത് എസ് എഫ് ഐക്കാരാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ് രാധാകൃഷ്ണൻ. കോളേജുകളിൽ എന്തു നടക്കണം എന്ന് അവർ തീരുമാനിക്കും. സമരമാണ് പഠനം എന്നാണ് അവരുടെ കണ്ടെത്തൽ. ഇക്കാര്യത്തിൽ അധ്യാപക സഖാക്കൾ വിദ്യാർത്ഥി സഖാക്കൾക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സമരവും ഭരണവും എന്നായിരുന്നു 1957ൽ സഖാവ് ഇ എം എസ് ഉയർത്തിയ മുദ്രാവാക്യം. അതിന്റെ ഫലം കേരളം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഉത്തരവാദിത്വ ബോധമില്ലാത്ത സിവിൽ സർവീസിന്റെ സൃഷ്ടിയിലാണ് ഇ എം എസിന്റെ ഈ ശ്രമം അവസാനിച്ചത്. അതുപോലെ, വിദ്യാർത്ഥി നേതാക്കളുടെ പഠന-സമര മുദ്രാവാക്യം പഠനത്തേക്കാൾ സമരത്തിന് പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നിർമാണത്തിലാണ് ചെന്ന് നിൽക്കുന്നതെന്നും ഡോ.കെ. എസ് രാധാകൃഷ്‌ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *