രണ്ട് വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന് പരാതി; ബി ജെ പി അധ്യാപക സംഘടന സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ

കൊച്ചി: ബിജെപി അധ്യാപക സംഘടനയുടെ സംസ്ഥാന സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ. എൻ ടി യു (നാഷനൽ ടീച്ചേഴ്സ് യൂണിയൻ) സംസ്ഥാന സെക്രട്ടറിയും വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ എം ശങ്കർ ആണ് അറസ്റ്റിലായത്. രണ്ട് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
വ്യാഴാഴ്ചയാണ് ഇയാൾക്കെതിരെ സ്കൂളിലെ പ്രധാന അധ്യാപകനാണ് പരാതി നൽകിയത്. ഒളിവിലായിരുന്ന ശങ്കറിനെ കഴിഞ്ഞ ദിവസം കുന്നത്തുനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.