കോ​ഴി​ക്കോ​ട്ട് യു​പി സ്വ​ദേ​ശി​യാ​യ പ​തി​നാ​റു​കാ​രി​ക്ക് ക്രൂ​ര​പീ​ഡ​നം: നാല് പേർ പിടിയിൽ

Share

കോഴിക്കോട്: കോഴിക്കോട് ഉത്തര്‍പ്രദേശ് സ്വദേശിയായ 16കാരി ക്രൂരബലാത്സംഗത്തിന് ഇരയായി. പെണ്‍കിട്ടിയെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ യുപി സ്വദേശികളായ നാല് പേര്‍ പിടിയിലായി. ഇകറാര്‍ ആലം (18), അജാജ് (25), ഷക്കീല്‍ ഷാ (42), ഇര്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്.

ചെന്നൈയിലുള്ള സഹോദരിയുടെ അടുത്തേക്കുള്ള യാത്രയ്ക്കിടെയാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. വാരനാസിയില്‍ നിന്ന് പാട്‌ന-എറണാകുളം എക്‌സ്പ്രസിലായിരുന്നു യാത്ര. ട്രെയിനിലുണ്ടായിരുന്ന യു പി സ്വദേശികളായ നാലുപേര്‍ പെണ്‍കുട്ടിയുടെ പുറകെകൂടി. ചെന്നൈയിലാണ് ഇറങ്ങേണ്ടിയിരുന്നതെങ്കിലും പെണ്‍കുട്ടിയെ ഇറങ്ങാന്‍ സമ്മതിക്കാതെ ഇവര്‍ ബലമായി ട്രെയിനില്‍ പിടിച്ചുവയ്ക്കുകയായിരുന്നു.

പാലക്കാട് ഇറക്കിയശേഷം ബസിലാണ് പെണ്‍കുട്ടിയെ കോഴിക്കോട് എത്തിച്ചത്. കോഴിക്കോട് നഗരത്തിലുള്ള ഒരു ലോഡ്ജില്‍ വച്ച് പെണ്‍കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് റെയില്‍വേ പൊലീസ് അറിയിച്ചത്. ബലാത്സംഗം ചെയ്തശേഷം റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിക്കുകയായിരുന്നു. റെയില്‍വേ പൊലീസ് പെണ്‍കുട്ടിയെ ചൈല്‍ഡ്‌ലൈനിന് കൈമാറി. തുടര്‍ന്ന് നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. കസബ പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *