പീഡനക്കേസ്: കോണ്‍ഗ്രസ് നഗരസഭ കൗണ്‍സിലര്‍ അറസ്റ്റില്‍

Share

കണ്ണൂര്‍: പീഡനക്കേസില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാര്‍ അറസ്റ്റില്‍. ഒളിവില്‍ കഴിയുകയായിരുന്ന കൃഷ്ണകുമാറിനെ ബംഗലൂരുവില്‍ നിന്നും എസിപി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

ജൂലൈ 20 നാണ് കോര്‍പ്പറേഷന്‍ കൗണ്‍സിലറായ കൃഷ്ണകുമാര്‍ പീഡിപ്പിച്ചു എന്നുകാണിച്ച് വനിതാ സഹകരണ ബാങ്ക് ജീവനക്കാരിയായ യുവതി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും വനിതാ കമ്മീഷനും പരാതി നല്‍കിയത്. പരാതിയില്‍ എടക്കാട് പൊലീസ് കേസെടുത്തതിന് പിന്നാലെ കൃഷ്ണകുമാര്‍ ഒളിവില്‍ പോകുകയായിരുന്നു.

യുവതി ജോലി ചെയ്തിരുന്ന കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ മുന്‍ ജീവനക്കാരന്‍ കൂടിയാണ് കൃഷ്ണകുമാര്‍. പീഡനക്കേസ് പ്രതിയായ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ അസോസിയേഷന്‍ അടക്കമുള്ള സംഘടനകള്‍ സമരം നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *