എറണാകുളം ദേശീയപാതയിൽ കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു

കൊച്ചി: എറണാകുളം വൈറ്റില- അരൂർ ദേശീയപാതയിൽ കാൽനടയാത്രക്കാരൻ കാറിടിച്ച് മരിച്ചു. മരട് സ്വദേശി പുരുഷോത്തമനാണ് മരിച്ചത്.
നടന്ന് പോകുന്നതിനിടെ കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ പുരുഷോത്തമന്റെ ദേഹത്തേക്ക് പിന്നാലെ വന്ന മറ്റൊരു കാർ ഇടിച്ചു കയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു.