കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് വെട്ടിച്ചുരുക്കൽ: ​റി​പ്പോ​ര്‍​ട്ട് തേ​ടി ഗ​താ​ഗ​ത മ​ന്ത്രി

Share

തി​രു​വ​ന്ത​പു​രം: ഇ​ന്ധ​ന ക്ഷാ​മ​ത്തെ തു​ട​ര്‍​ന്ന് കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് വെട്ടിച്ചുരുക്കി​യ സം​ഭ​വ​ത്തി​ല്‍ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു റി​പ്പോ​ര്‍​ട്ട് തേ​ടി. സി.​എം​ഡി ബി​ജു പ്ര​ഭാ​ക​റി​നോ​ട് ഇ​ന്നു ത​ന്നെ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പിക്ക​ണ​മെ​ന്നു മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ളാ​ണ് നി​ല​വി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി വെ​ട്ടി​ക്കു​റ​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ന് 25 ശ​ത​മാ​നം ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ക. വെ​ള്ളി​യാ​ഴ്ച പ​കു​തി​യി​ല​ധി​കം സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യി​രു​ന്നു.

കെ​എ​സ്ആ​ര്‍​ടി​സി എ​ണ്ണ ക​മ്പ​നി​ക​ള്‍​ക്ക് വ​ന്‍ തു​ക കു​ടി​ശ്ശി​ക ന​ല്‍​കാ​നു​ണ്ട്. ഇ​തേ തു​ട​ര്‍​ന്ന് ഡീ​സ​ല്‍ ല​ഭ്യ​മാ​കാ​തെ വ​ന്ന​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

135 കോ​ടി രൂ​പ​യാ​ണ് എ​ണ്ണ ക​മ്പ​നി​ക​ള്‍​ക്ക് കു​ടി​ശ്ശി​ക ഇ​ന​ത്തി​ല്‍ ന​ല്‍​കാ​നു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച​യോ ചൊ​വ്വാ​ഴ്ച​യോ ഇ​ന്ധ​ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​മെ​ന്നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ വി​ശ​ദീ​ക​ര​ണം.

Leave a Reply

Your email address will not be published. Required fields are marked *