സാമ്പത്തിക ശാസ്‌ത്രജ്ഞന്‍ പ്രാഫ. കെ കെ ജോര്‍ജ്ജ് അന്തരിച്ചു

Share

കൊച്ചി: പ്രശസ്‌ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രൊഫ. കെ കെ ജോര്‍ജ്ജ് അന്തരിച്ചു . 82 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് മരിച്ചത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ സോഷ്യോ-എക്കണോമിക് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ സ്റ്റഡീസിന്റെ (സിഎസ്ഇഎസ്) ചെയര്‍മാനാണ്. പബ്ലിക്ക് ഫിനാന്‍സിലും കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലും രാജ്യത്തെ ഏറ്റവും പ്രമുഖ വിദഗ്ധരില്‍ ഒരാളായിരുന്നു. കേരളത്തിന്റെ വികസന മാതൃക സംബന്ധിച്ച അദ്ദേഹത്തിന്റെ കൃതി ഏറെ ശ്രദ്ധേയമാണ്.

ആലുവ യുസി കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം കൊച്ചി സര്‍വകലാശാലയില്‍ നിന്നാണ് പി എച്ച് ഡി നേടിയത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ അധ്യാപകനായി ജോലി ആരംഭിച്ച പ്രൊഫ. ജോര്‍ജ് എസ്ബിഐയിലും തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലും പ്രവര്‍ത്തിച്ചു. പിന്നീട് കൊച്ചി സര്‍വ്വകലാശാലയില്‍ സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ ചേര്‍ന്നു. അവിടെ നിന്ന് ഡയറക്ടറായാണ് 2020 ല്‍ വിരമിച്ചത്.

ഭാര്യ: ഷേര്‍ളി(റിട്ട. ബിഎസ്എന്‍എല്‍). മക്കള്‍: ജസ്റ്റിന്‍ ജോര്‍ജ്ജ് (ബിസിനസ്),ജീന്‍ ജോര്‍ജ്ജ് (അബുദാബി), ഡോ. ആന്‍ ജോര്‍ജ്ജ് (യു സി കോളേജ് ആലുവ). മരുമക്കള്‍: പ്രൊഫ. സുമി (സെന്റ് തോമസ് കോളേജ് കോഴഞ്ചേരി), എബ്രഹാം വര്‍ഗീസ് (അബദാബി), ഡോ. അറിവഴകന്‍ (സെന്റ് സേവ്യേഴ്സ് കോളേജ് പാളയംകോട്ട)

Leave a Reply

Your email address will not be published. Required fields are marked *