പ്രതികൂല കാലാവസ്ഥ: കെപിസിസി സമ്പൂര്‍ണ എക്സിക്യൂട്ടീവ് യോഗം 11ലേക്ക് മാറ്റി

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഞായറാഴ്ച നടത്തുവാന്‍ തീരുമാനിച്ചിരുന്ന കെപിസിസി സമ്പൂര്‍ണ എക്സിക്യൂട്ടീവ് യോഗവും പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതല നല്‍കിയിട്ടുള്ള നേതാക്കളുടെ യോഗവും ഈ മാസം 11 ലേക്ക് മാറ്റിവെച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന് അറിയിച്ചു.
ഈ മാസം ഒമ്പതു മുതല്‍ ആരംഭിക്കേണ്ട ഡിസിസി പ്രസിഡന്റുമാരുടെ പദയാത്രകളും ഇതേകാരണത്താല്‍ ഈ മാസം 13,14,15 തീയതികളിലേക്ക് മാറ്റിവെച്ചു.