ഇടിക്കൂട്ടിൽ മെഡൽ നേടി ഇന്ത്യ: സാക്ഷിക്കും ദീപക് പൂനിയക്കും സ്വര്‍ണം

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തിയിലൂടെ സ്വര്‍ണം വാരി ഇന്ത്യ. ബജ്‌റംഗ് പൂനിയക്ക് പിന്നാലെ സാക്ഷി മാലിക്കും ദീപക് പൂനിയയും സ്വര്‍ണം നേടി.
വനിതകളുടെ 65 കിലോ വിഭാഗത്തിലാണ് സാക്ഷി മാലിക് സ്വര്‍ണം നേടിയത്. കലാശപ്പോരില്‍ കാനഡയുടെ അന ഗൊഡീനസ് ഗോണ്‍സാലസിനെയാണ് സാക്ഷി വീഴ്ത്തിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിലെ സാക്ഷിയുടെ ആദ്യ സ്വര്‍ണമാണ് ഇത്. 2014ല്‍ വെങ്കലും 2018ല്‍ വെള്ളിയുമാണ് സാക്ഷി നേടിയത്.