ആലപ്പുഴയിലെ മൂന്ന് സെന്ററുകളിൽ നാളെ പി എസ് സി പരീക്ഷ നടക്കില്ല

തിരുവനന്തപുരം: നാളെ പി എസ് സി നടത്താൻ നിശ്ചയിച്ച പ്ലസ് ടു പ്രാഥമിക പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു. അതേസമയം ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതിനാലും കുട്ടനാട് താലൂക്കിൽ ഗതാഗതം തടസ്സപ്പെടുവാൻ സാധ്യതയുള്ളതിനാലും ആലപ്പുഴ ജില്ലയിലെ മൂന്ന് പരീക്ഷാ കേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഉദ്യോഗാർഥികളുടെ മാത്രം പരീക്ഷ മാറ്റി വെച്ചു.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ബുധനൂർ ഗവ. ഹൈസ്കൂൾ, സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ ചമ്പക്കുളം, നായർ സമാജം ഹയർ സെക്കന്ററി സ്കൂൾ നെടുമുടി എന്നീ പരീക്ഷാ കേന്ദ്രങ്ങളിലെ ഉദ്യോഗാർഥികളുടെ പരീക്ഷയാണ് മാറ്റിവച്ചത്. ഇവർക്കുള്ള പരീക്ഷ സെപ്റ്റംബർ 17ന് നടക്കുന്ന മൂന്നാംഘട്ടത്തിൽ നടത്തുമെന്നും പി എസ് സി അറിയിച്ചു.