ദേശീയപാതയിലെ കുഴിയിൽ വീണ് എസ്ഐക്ക് പരിക്ക്

Share

കാ​യം​കു​ളം: ദേ​ശീ​യപാ​ത​യി​ലെ കു​ഴി​യി​ൽ വീ​ണ് ബൈ​ക്ക് യാ​ത്രി​ക​നാ​യ​ എ​സ്ഐ ക്ക് പ​രി​ക്ക്. കാ​യം​കു​ളം കെപിഎ​സി ജം​ഗ്‌​ഷ​നി​ലെ കു​ഴി​യി​ൽ ​ബൈ​ക്ക് വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് കാ​യം​കു​ളം എ​സ്ഐ ​ഉ​ദ​യ​കു​മാ​റി​ന് പ​രി​ക്കേ​റ്റ​ത്.

ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​ഴി ബൈ​ക്ക് കു​ഴി​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. പ​രി​ക്കേറ്റ എ​സ് ഐ ​ഉ​ദ​യ​കു​മാ​റി​നെ കാ​യം​കു​ളം താ​ലൂ​ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​ ദേ​ശീ​യ​പാ​ത​യി​ൽ ക​രി​യി​ല​കു​ള​ങ്ങ​ര മു​ത​ൽ കൃ​ഷ്ണ​പു​രം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ വ​ലി​യ കു​ഴി​ക​ളാ​ണു​ള്ള​ത്.

ഇ​വി​ട​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​വി​ള​ക്കു​ക​ളി​ല്ലാ​ത്ത​ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ കു​ഴി​ക​ളി​ൽ വീ​ണ് പ​രി​ക്കേ​ൽ​ക്കു​വാ​ൻ കാ​ര​ണ​മാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ദേ​ശീ​യ​പാ​ത​യി​ലെ കു​ഴി​ക​ൾ അ​ട​യ്ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രു​ന്നു​ണ്ടെ​ങ്കി​ലും അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണ് കു​ഴി​ക​ൾ അ​ട​യ്ക്കു​ന്ന​തെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​ണ് .

റോ​ഡ് പൂ​ർ​ണ​മാ​യും ടാ​ർ ചെ​യ്യാ​തെ കു​ഴി​ക​ൾ ഉ​ള്ള ഭാ​ഗ​ങ്ങ​ൾ മാ​ത്രം അ​ട​യ്ക്കു​ന്ന​തി​നാ​ൽ റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ൽ ത​ന്നെ പൊ​ക്ക​വും താ​ഴ്ച​യും ഉ​ണ്ടാ​കു​ന്ന​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *