സംസ്കൃത സർവ്വകലാശാലയിൽ മോഹിനിയാട്ടത്തിൽ സർട്ടിഫിക്കറ്റ് കോഴ്സ്: അവസാന തീയതി ഓഗസ്റ്റ് 20

Share

കാലടി: കേരളത്തിന്റെ തനതു നൃത്തകലയും ലാസ്യ നൃത്തരൂപവുമായ മോഹിനിയാട്ടത്തിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല സർട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കുന്നു. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മോഹിനിയാട്ടം ഡിപ്പാർട്ട്മെന്റിലാരംഭിക്കുന്ന ‘ജനറൽ ഇൻട്രൊഡക്ഷൻ ടൂ മോഹിനിയാട്ടം’ എന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 20.

ഏതെങ്കിലും സ്ട്രീമിൽ പ്ലസ്‍ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യത പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെയും അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായപരിധിയില്ല. ഫീസ് 15,000/- രൂപ.

60 മണിക്കൂറാണ് (പരമാവധി അഞ്ച് മാസം) സർട്ടിഫിക്കറ്റ് പ്രോഗ്രാമിന്റെ കാലാവധി. ക്ലാസ് സമയം ഉച്ചകഴിഞ്ഞ് 3.30 മുതൽ 4.30 വരെ. ആഴ്ചയിൽ മൂന്ന് ദിവസമായിരിക്കും അധ്യയനം .

അപേക്ഷ ഫോം സർവ്വകലാശാല വെബ്സൈറ്റിൽ (www.ssus.ac.in) ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും മോഹിനിയാട്ടം വിഭാഗം മേധാവിയുടെ പേരിൽ അയയ്ക്കുകയോ നേരിട്ട് സമർപ്പിക്കുകയോ ചെയ്യാവുന്നതാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20. അഭിരുചി പരീക്ഷ ഓഗസ്റ്റ് 25ന് രാവിലെ 10ന് മോഹിനിയാട്ടം വിഭാഗത്തിൽ നടക്കും. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ അഭിരുചി പരീക്ഷയിൽ ഹാജരാകേണ്ടതാണ്. അപേക്ഷകൾ അയയ്ക്കേണ്ട വിലാസം : ഡോ. അബു. കെ. എം., വകുപ്പ് മേധാവി, മോഹിനിയാട്ടം വിഭാഗം, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി പി. ഒ., എറണാകുളം-683574. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8921302223

Leave a Reply

Your email address will not be published. Required fields are marked *