മുന്നറിയിപ്പ് ബോര്‍ഡ് വെക്കാത്തതിനെ ചൊല്ലി തർക്കം: വ​ഴി യാ​ത്ര​ക്കാ​രെ ടാ​ർ ഒ​ഴി​ച്ച് പൊ​ള്ളി​ച്ചു

Share

കൊച്ചി: റോഡ് പണിക്കിടെ മുന്നറിയിപ്പ് ബോര്‍ഡ് വെക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാര്‍ ഒഴിച്ചതായി പരാതി. കൊച്ചി ചെലവന്നൂരിലാണ് സംഭവം. കാര്‍ യാത്രക്കാരായ യുവാക്കളുടെ ദേഹത്ത് റോഡ് നിര്‍മാണ തൊഴിലാളി തിളച്ച ടാര്‍ ഒഴിച്ചുവെന്നാണ് പരാതി.

വൈകീട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. ചെലവന്നൂരില്‍ റോഡ് പണിക്കിടെയാണ്‌ കാറിലുണ്ടായിരുന്ന മൂന്ന് യാത്രികരും ടാര്‍ തൊഴിലാളികളും തമ്മില്‍ തര്‍ക്കമുണ്ടായത്. അതിനിടെയാണ് തൊഴിലാളി തിളച്ച ടാര്‍ എടുത്ത് ഇവരുടെ ദേഹത്തേക്ക് ഒഴിച്ചത് എന്നാണ് പരാതി. പൊള്ളലേറ്റ മൂന്ന് പേരും ആശുപത്രിയില്‍ ചികിത്സ തേടി.

വാഹനങ്ങള്‍ ബ്ലോക്ക് ചെയ്യുന്നത് കണ്ട്, ടാര്‍ ഇടുന്നുണ്ടെങ്കില്‍ ബോര്‍ഡ് വെക്കാന്‍ പാടില്ലേ എന്ന് ചോദിച്ചു. പിന്നാലെ റോഡ് നിര്‍മാണ തൊഴിലാളി ടാര്‍ എടുത്ത് ദേഹത്തേക്ക് ഒഴിക്കുകയായിരുന്നുവെന്ന് ആക്രമണത്തിനിരയായവര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *