വിജയ് ബാബു ദുബായില്‍ ഉന്നതന്റെ സംരക്ഷണയില്‍?: മടക്കയാത്ര നീട്ടിവെച്ചേക്കും

Share

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബു ദുബായിലെ ഉന്നതന്റെ സംരക്ഷണയിലാണ് ഒളിവില്‍ കഴിയുന്നതെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായാണ് സൂചന.

പാസ്‌പോര്‍ട്ട് അടക്കം കേന്ദ്ര വിദേശകാര്യമന്ത്രാലയം റദ്ദാക്കിയതിനാല്‍ ദുബായ് പൊലീസിന്റെ സഹകരണത്തോടെ ഇന്റര്‍പോളിനു വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാവുന്നതാണ്. എന്നാല്‍ ഉന്നത സ്വാധീനമുള്ള വ്യക്തിയുടെ സംരക്ഷണം ഉള്ളതിനാലാണ് ദുബായ് പൊലീസ് അതിന് തയ്യാറാകാത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അടുത്ത തിങ്കളാഴ്ച നാട്ടിലെത്തുമെന്നാണ് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്. അതേസമയം വിമാന ടിക്കറ്റ് റദ്ദാക്കി വിജയ് ബാബു യാത്ര നീട്ടിവച്ചേക്കുമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വിമാനമിറങ്ങിയാല്‍ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.

നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടൻ വിജയ് ബാബു കേസ് റജിസ്റ്റർ ചെയ്യുന്നതിനു മുൻപ് നടിയുടെ അമ്മയെയും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഏപ്രിൽ 19നാണു ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയത്. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ നിലനിൽക്കില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു. തുടർന്ന് ഹൈക്കോടതി വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *