വളർത്തുനായയെ ചൊല്ലി തര്‍ക്കം: ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം: വളര്‍ത്തുനായയെ ഓട്ടോയില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് ക്രൂരമര്‍ദനം. തിരുവനന്തപുരം മടവൂര്‍ സ്വദേശി രാഹുലിനാണ് മര്‍ദനമേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് അഭിജിത്ത്, ദേവജിത്ത്, രതീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രാഹുലിന്റെ സുഹൃത്തുക്കളാണ് ഇവര്‍.
ഇന്നലെ വൈകീട്ടാണ് സംഭവം. വളര്‍ത്തുനായയെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകാനായി ഓട്ടോയില്‍ കയറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഓട്ടോയില്‍ നായയെ കയറ്റുന്നത് അഭിജിത്ത് തടഞ്ഞു. ഇതാണ് പ്രകോപനത്തിന് കാരണം.
തുടര്‍ന്ന് വൈകീട്ട് മടവൂര്‍ ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനിടെ പ്രതികള്‍ രാഹുലിനെ ആക്രമിക്കുകയായിരുന്നു. കമ്ബിവടി കൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാഹുലിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ ലഹരിക്ക് അടിമകളാണെന്നും അഭിജിത്തും ദേവജിത്തും നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു.