പോ​ലീ​സ് സ്റ്റേ​ഷ​ന് നേ​രെ ബോം​ബേ​റ്: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Share

തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​ൻകോട് പോ​ലീ​സ് സ്റ്റേ​ഷ​ന് നേ​രെ​യു​ണ്ടാ​യ പെ​ട്രോ​ൾ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ന​ന്തു (19), നി​ധി​ൻ (18) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​ണ് ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം പോ​ലീ​സ് സ്റ്റേ​ഷ​ന് നേ​രെ പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞ​ത്. ഒ​രു ബോം​ബ് സ്‌​റ്റേ​ഷ​നി​ലേ​ക്കും മ​റ്റൊ​ന്ന് പോലീസ് വാഹനം ല​ക്ഷ്യ​മാ​ക്കി​യുമാണ് എറിഞ്ഞത്. എന്നാൽ സ്‌​റ്റേ​ഷ​നി​ലേ​ക്കെറിഞ്ഞ ബോം​ബ് പൊ​ട്ടാ​ത്ത​തി​നാ​ല്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

ബി‌യർ കുപ്പിയിൽ പെട്രോൾ നിറച്ചാണ് സംഘം എറിഞ്ഞത്. സം​ഭ​വ ​സ്ഥ​ല​ത്തു​നി​ന്നും പെ​ട്രോ​ള്‍ ബോം​ബ് ക​ത്തി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ലൈ​റ്റ​റും പ്ര​തി​ക​ളു​ടെ ചെ​രി​പ്പും പോ​ലീ​സ് ക​ണ്ടെ​ടു​ത്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *