പക്ഷികളെ ഓടിക്കാൻ പടക്കം പൊട്ടിച്ചു: തിരു. വിമാനത്താവളത്തിൽ തീപിടിത്തം

തിരുവനന്തപുരം: പക്ഷികളെ ഓടിക്കാൻ പടക്കം പൊട്ടിച്ചതിന് പിന്നാലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം. വിമാനത്താവളത്തിലെ പുൽത്തകിടിക്കാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീയണച്ചു.