പെൻഷൻ ഇല്ലാതെ വലഞ്ഞ് കെ എസ് ആർ ടി സി; മുൻ ജീവനക്കാർ മണ്ണ് തിന്ന് പ്രതിഷേധിച്ചു

തിരുവനന്തപുരം : ശമ്പള പരിക്ഷകരണം നടപ്പാക്കാൻ താമസിക്കുന്നത് മാത്രമല്ല പെൻഷൻ കൊടുക്കാനും കഴിയാതെ കെ എന്ന് ആർ ടി സി . രണ്ട് മാസമായി പെൻഷൻ മുടങ്ങിയതോടെ വ്യത്യത്ഥമായ പ്രതിഷേധ രീതികളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് കെ എസ് ആർ ടി സി മൻ ജീവനക്കാരൻ . മുൻ കെ എസ് ആർ ടി സി ഡ്രൈവർ ബാലരാമപുരം അവണാകുഴി സ്വദേശി വത്സലനാണ് പെൻഷൻ കിട്ടാതായതോടെ മണ്ണ് തിന്ന് പ്രതിഷേധിക്കുന്നത് .
നെയ്യാറ്റിൻകര കെ എസ് ആർ ടി സി ഡിപ്പോക്ക് മുന്നിലാണ് വേറിട്ട പ്രതിഷേധം നടന്നത്. തൻ്റെ തിൻ്റെ ഒരേയൊരു വരുമാന മാർഗം ഇതാണെന്നും മരുന്നും ഭക്ഷണവും വാങ്ങാൻ പ്പോലും തൻ്റെ കൈയ്യിൽ പൈസയില്ലാതെ വന്നതോടെയാണ് ഇത്തരമൊരു വേറിട്ട പ്രശിഷേധ പരിപാടിക്ക് രൂപം നൽകിയത് .മുടങ്ങിയ പെൻഷൻ തുക സഹിതം സർക്കാർ നൽകിയില്ലെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ആണ് തീരുമാനമെന്നും വത്സലൻ പറഞ്ഞു.