മഹാരാഷ്ട്രയിൽ ഐ സി യു വിൽ അഗ്നിബാധ: 10 രോഗികൾക്ക് ദാരുണാന്ത്യം

അഹമ്മദ് നഗർ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുണ്ടായ അഗ്നിബാധയിൽ പത്ത് രോഗികൾക്ക് ദാരുണാന്ത്യം . സംഭവസമയത്ത് 17 രോഗികൾ ഐസിയുവിലുണ്ടായിരുന്നു. ഐസിയുവിൽ നിന്നും തൊട്ടടുത്ത വാർഡിലേക്കും തീപടർന്നു. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഐസിയു വാർഡിലാണ് അഗ്നിബാധയുണ്ടായത്.അപകടത്തിൽ 13 രോഗികൾക്ക് പൊള്ളലേറ്റതായാണ് വിവരം.
ഐസിയുവിൽ നിന്നും രോഗികളെ സമീപത്തുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി അഹമ്മദ് നഗർ ജില്ലാ കളക്ടർ.തീപിടിച്ചു ആശുപത്രി ഐസിയുവിൽ നിന്നും കറുത്ത പുക പുറത്തേക്ക് വമിക്കുന്നതിൻ്റെ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. അഗ്നിബാധയുടെ കാരണമെന്തെന്ന് വ്യക്തമല്ലെങ്കിലും ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് അഗ്നിബാധയുണ്ടായതെന്നാണ് അഹമ്മദ് നഗർ മുൻസിപ്പിൽ അധികൃതർ പറയുന്നത്.