കൊവിഡ് വാക്സിന്‍ നല്‍കേണ്ടത് കേന്ദ്രം: ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

Share

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍​നി​ന്ന് കേ​ന്ദ്ര​ത്തി​ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. എ​ല്ലാ വാ​ക്‌​സി​നും ന​ല്‍​കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം കേ​ന്ദ്ര​ത്തി​നാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

18 മുതല്‍ വാക്സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത് പ്രാവര്‍ത്തികമാക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണം. കേരളത്തിന് ലഭിച്ച വാക്സിന്‍ മുഴുവന്‍ നല്ല രീതിയില്‍ ഉപയോ​ഗിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു കോടി ഡോസ് വാക്സിന്‍ വാങ്ങുന്ന കാര്യത്തെക്കുറിച്ചുള്ള മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് വാക്സിന്‍ ലഭ്യമാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മനുഷ്യന്‍ ആശങ്കയില്‍ നില്‍ക്കുമ്ബോള്‍ കേന്ദ്രവും സംസ്ഥാനവും ഏറ്റുമുട്ടുകയാണോ വേണ്ടത്. കേന്ദ്രം സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് അറിയിച്ചിട്ടുണ്ട്. അത് തിരുത്തുമെന്ന് പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ചത് 7338860 ഡോസ് വാക്സിന്‍ ആണ്.നല്ല രീതിയില്‍ ആ വാക്സിന്‍ മുഴുവന്‍ ഉപയോഗിച്ചു. ഓരോ വാക്സിന്‍ വയലിനകത്തും വേസ്റ്റേജ് ഫാക്ടര്‍ എന്ന നിലയില്‍ ഒരു ഡോസ് അധികമുണ്ടാകാറുണ്ട്. ഈ അധിക ഡോസ് പോലും നമ്മള്‍ പാഴാക്കിയില്ല. അത്രയ്ക്ക് ശ്രദ്ധിച്ച്‌ ഉപയോ​ഗിച്ചതു കൊണ്ട് 7424166 ഡോസ് വാക്സിന്‍ നല്‍കാനായി. കേന്ദ്രസര്‍ക്കാര്‍ തന്നതില്‍ കൂടുതല്‍ ഇതിനോടകം ഉപയോഗിച്ചു. അതീവ ശ്രദ്ധയോടെ വാക്സിന്‍ വിതരണം ചെയ്യാനായത് ആരോഗ്യപ്രവര്‍ത്തകരുടെ, പ്രത്യേകിച്ച്‌ നഴ്സുമാരുടെ മിടുക്ക് കൊണ്ടാണ്. അവരെ അഭിനന്ദിക്കുന്നു.

ഈ പ്രതിസന്ധി ഘട്ടത്തില്‍ അഭിമാനാര്‍ഹമായ നേട്ടമാണ് നേടിയത്. വാക്സിന്‍ ഇപ്പോള്‍ ലഭിക്കുന്നില്ല. 45 ന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ നല്‍കാന്‍ കേന്ദ്രം തയ്യാറാവണം. അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് വാങ്ങാനാവും വിധം വാക്സിന്‍ വിതരണം ഉറപ്പാക്കണം. സംസ്ഥാനങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്നും ദൗര്‍ലഭ്യം പരിഹരിക്കണം എന്നുമാവശ്യപ്പെട്ട് നിരവധി തവണ കേന്ദ്രത്തെ ബന്ധപ്പെട്ടു. എല്ലാ വാക്സിനും നല്‍കേണ്ട ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണ്. അത് ആവര്‍ത്തിച്ച്‌ വ്യക്തമാക്കുന്നു. അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ല. 18 മുതല്‍ വാക്സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത് പ്രാവര്‍ത്തികമാക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണം.

കേന്ദ്രമാണ് വാക്സിന്‍ നല്‍കേണ്ടത്. അവരുടെ നയമനുസരിച്ച്‌ 18 ന് മുകളിലുള്ളവര്‍ക്ക് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ വഴിയാണ് വിതരണം. സര്‍ക്കാര്‍ വിചാരിച്ചാല്‍ വാക്സിന്‍ കിട്ടില്ല. അത് ലഭ്യമാകുന്ന മുറയ്ക്ക് 18 ന് മുകളിലുള്ളവര്‍ക്ക് പ്രത്യേക ക്രമീകരണത്തിലൂടെ വാക്സിന്‍ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *