കെ. ആർ ഗൗരിയമ്മ: ജനാധിപത്യ ബോധം ഊർജ്ജം നൽകിയ ജീവിതം

Share

കേരളത്തിലെ ആദ്യ കാല കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൻ്റെ പ്രധാനപെട്ട മുഖങ്ങളിലൊന്നായിരുന്നു കെ. ആർ ഗൗരിയമ്മയുടേത്. ആലപ്പുഴയിലെ ഒരു സമ്പന്ന ഈഴവ കുടുബത്തിലായിരുന്നു ഗൗരിയമ്മയുടെ ജനനം. കമ്മ്യൂണിസം എന്ന് പൂർണ്ണതോതിൽ വിളിക്കാൻ കഴിയുമായിരുന്നില്ലെങ്കിലും പുരോഗമന ആശയങ്ങളുള്ള ഒരു അച്ഛൻ്റെ മകളായിട്ടാണ് അവർ വളർന്നത്. എറണാകുളം മഹാരാജാസ് , സെൻ്റ് ട്രീസാസ് , തിരുവനന്തപുരം ലോ കോളേജ് എന്നിവടങ്ങളിലയിട്ടാണ് ഗൗരിയമ്മയുടെ വിദ്യാഭ്യാസം. ഈഴവ സമൂഹത്തിൽ നിന്നും നിയമ ബിരുദം കരസ്ഥമാക്കുന്ന ആദ്യ വനിത യായിരുന്നു അവർ.

പഠനശേഷം ആ കാലയളവിൽ ഇന്ത്യയിൽ നിരോധനമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാന്നങ്ങളോട് അടുക്കുകയും. രഹസ്യമായി പാർട്ടി പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യതു. 1957 ൽ ലോകത്ത് ചരിത്രം രചിച്ചു കൊണ്ട് ബാലറ്റിലൂടെ ആദ്യമായി കമ്മ്യൂണിസ്റ്റ് ഭരണകൂടം നിലവിൽ വന്നപ്പോൾ ആ മന്ത്രി സഭയിലെ റവന്യൂ വകുപ്പ് മന്ത്രിയുമായി. ജന്മിത്വ വ്യവസ്ഥിതി കൊടി കുത്തി വാണിരുന്ന സമയത്ത് മണ്ണിൽ പണിയെടുക്കുന്നവർക്ക് മണ്ണിൽ അവകാശമുറപ്പിക്കുന്ന ഭൂപരിഷ്കരണ നിയമം നടപ്പിലാക്കാൻ ശ്രമിച്ചു. പിന്നീട് ഇ എം എസ് മന്ത്രിസഭയുടെ പതന്നത്തിന് തന്നെ കാരണമായ മുതലാളിത്ത സ്വഭാവമുള്ള വിമോചന സമരത്തിന് അവരെ ചൊടുപ്പിച്ചതും ഇതേ ഭൂപരിഷ്കരണ നിയമമായിരുന്നു. സഖാവ് ടി.വി തോമസുമൊത്തുള്ള പ്രണയവും വിവാഹവും വേർപിരിയുമെല്ലാം കേരളിയ സമൂഹത്തിന് അറിവുള്ളതാണ്.

1994 ൽ പാർട്ടിയിലെ ജനാധ്യപത്യ വിരുദ്ധ നടപടികളിൽ പ്രധിഷേധിച്ച് സി പി എം വിട്ട് ജനാധിപത്യ സംരക്ഷണ സമതി രൂപികരിക്കുമ്പോഴും ചട്ടക്കൂടുകളിലൊതുങ്ങാത്ത രാഷ്ട്രീയ പ്രവർത്തനത്തിന് അവർ നൽകുന്ന പ്രാധാന്യമാണ് വെളിവാക്കപെട്ടത്. സി.പി.എം മിൻ്റെ ബദ്ധവൈരികളായ കോൺഗ്രസ്സിൻ്റെ മന്ത്രി സഭയിൽ പോലും മന്ത്രിയായി ഭരിക്കാൻ അവരെ ആ ജനാധ്യപത്യ ബോധം പ്രോത്സാഹിപ്പിച്ചു.

കേരളം ഇന്നേ വരെ കണ്ടതിൽ വെച്ച് ഏറ്റവും കരുത്തുറ്റ വനിതാ രാഷ്ട്രീയ ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത് പ്രണാമം.

Leave a Reply

Your email address will not be published. Required fields are marked *