ക​ണ്ണൂ​രി​ല്‍ ഐ​സ്ക്രീം ക​പ്പി​നു​ള്ളി​ലെ ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ചു: ര​ണ്ടു കു​ട്ടി​ക​ള്‍​ക്ക് പ​രി​ക്ക്

Share

കണ്ണൂര്‍: കണ്ണൂരില്‍ ഇരിട്ടിക്കടുത്ത് ബോംബ് പൊട്ടി കുട്ടികള്‍ക്ക് പരിക്കേറ്റു.ഒന്നരയും അഞ്ചും വയസ്സുള്ള കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ആളൊഴിഞ്ഞ പറമ്ബില്‍ നിന്നും കിട്ടിയ ഐസ്‌ക്രീം ബോംബാണ് പൊട്ടിയാണ് പരിക്കേറ്റത്.

പ​റ​മ്ബി​ല്‍ നി​ന്നും ല​ഭി​ച്ച ഐ​സ്ക്രീം ക​പ്പ് വീ​ട്ടി​ല്‍ കൊ​ണ്ടു​വ​ന്ന് ക​ളി​ക്കു​ന്ന​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. അഞ്ച് വയസുകാരന്‍ മുഹമ്മദ് അമീന് നെഞ്ചിലും കാലിലും ബോംബിന്റെ ചീളുകള്‍ പതിച്ചാണ് ഗുരുതരമായി പരിക്കേറ്റത്. അനിയനായ ഒന്നരവയസുകാരന്റെ പരിക്ക് ഗുരുതരമല്ല.

തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുള്ള സ്ഥലമാണിത്.ബിജെപി, എസ്ഡിപിഐ, സിപിഎം ശക്തികേന്ദ്രമാണ് സംഭവസ്ഥലം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *