ദീപിക പദുക്കോണിന് കോവിഡ്

Share

ബം​ഗളൂരു: ബോളിവുഡ് താരം ദീപിക പദുക്കോണിന് കോവിഡ് സ്ഥിരീകരിച്ചു. ദീപികയുടെ പിതാവും ബാഡ്മിന്റണ്‍ ഇതിഹാസവുമായ പ്രകാശ്‌ പദുക്കോണിനെ കോവിഡ് രോഗ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദീപികയ്ക്കും കോവിഡ് ബാധിച്ചത്.

ദീപികയുടെ മാതാവ് ഉജല, സഹോദരി അനിഷ എന്നിവര്‍ക്കും രോഗബാധ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഏകദേശം പത്ത് ദിവസങ്ങള്‍ക്ക് മുമ്ബാണ് പ്രകാശ് പദുക്കോണിനും ഭാര്യയ്ക്കും മകള്‍ അനിഷയ്ക്കും രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യയും മകള്‍ അനിഷയും വീട്ടില്‍ ഐസൊലേഷനിലാണ്.

കടുത്ത പനി ഭേദമാകാത്തതിനെ തുടര്‍ന്നാണ് പ്രകാശ് പദുക്കോണിനെ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രകാശ് പദുക്കോണിന്റെ ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരാഴ്ചക്ക് ശേഷം അദ്ദേ​ഹം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജാകുമെന്നും റിപ്പോര്‍‌ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *