ജെഇഇ മെയ്ന്‍ പരീക്ഷ മാറ്റിവച്ചു: പുതുക്കിയ തീയതി പിന്നീട്

Share

ന്യൂഡല്‍ഹി: ഈ മാസം 24 മുതല്‍ 28 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ജെഇഇ മെയിന്‍ മെയ് സെഷന്‍ പരീക്ഷ മാറ്റിവച്ചു. കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി എന്‍ടിഎ) പരീക്ഷ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ‘നിലവിലെ കോവിഡ് സാഹചര്യം നോക്കിയും വിദ്യാര്‍ഥികളുടെ സുരക്ഷയെ കരുതിയും ജെഇഇ മെയിന്‍-മെയ് 2021 മാറ്റിയിരിക്കുന്നു. പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണം’ എന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്‌രിയാല്‍ ട്വിറ്റ് ചെയ്തു.

രോഗവ്യാപനത്തെ തുടര്‍ന്ന് ജെഇഇ. മെയിന്‍ ഏപ്രില്‍ സെഷന്‍ പരീക്ഷയും മാറ്റിയിരുന്നു. ആറ് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ജനുവരിയിലെയും ഫെബ്രുവരിയിലും രണ്ട് സെഷന്‍ പരീക്ഷകളെഴുതി. ഈ വര്‍ഷം മുതലാണ് വര്‍ഷത്തില്‍ നാലു തവണയായി ജെഇഇ മെയിന്‍ പരീക്ഷ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *