കോവിഡ് വ്യാപനം: ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചു

Share

ന്യൂഡല്‍ഹി: ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചു. ബയോ ബബിളിനുള്ളിലെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം എന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു.

സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം വൃധിമാന്‍ സാഹയ്ക്കും ഡല്‍ഹി സ്പിന്നര്‍ അമിത് മിശ്രയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, ഹൈദരാബാദ് ക്യാമ്ബുകളില്‍ രോ​ഗവ്യാപനം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഐപിഎല്‍ മത്സരങ്ങള്‍ ഉപേക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത കളിക്കാരായ സന്ദീപ് വാര്യര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. സാഹയുടേയും അമിത് മിശ്രയുടേയും രണ്ടാമത്തെ കോവിഡ് ഫലം വരുന്നതോടെയാവും ഇന്നത്തെ മത്സരത്തിന്റെ കാര്യത്തില്‍ തീരുമാനമാവുക എന്നാണ് കരുതിയത്. എന്നാല്‍ സീസണ്‍ തന്നെ നിര്‍ത്തി വയ്ക്കാന്‍ ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ തീരുമാനമെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *