കോവിഡ്: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ലോ​ക്ക്ഡൗ​ണ്‍ ജൂ​ണ്‍ വ​രെ നീ​ട്ടി

Share

മുംബൈ: മഹാരാഷ്​ട്രയില്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാഹചര്യത്തിൽ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. ജൂ​ണ്‍ ഒ​ന്ന് രാ​വി​ലെ ഏ​ഴു വ​രെ സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

മഹാരാഷ്​ട്രയില്‍ പ്രവേശിക്കണമെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ​ഫലം നെഗറ്റീവായതിന്‍റെ സര്‍ട്ടിഫിക്കറ്റ്​ കൈയില്‍ കരുതണം. അവശ്യ സര്‍വിസുകള്‍ക്ക്​ നിയന്ത്രണം ഉണ്ടാകില്ല. അവശ്യ സാധനങ്ങള്‍ ഹോം ഡെലിവറിയായി എത്തിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും ചീഫ്​ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

രാജ്യത്ത്​ ഏറ്റവും കൂടുതല്‍ രോഗികളു​ള്ള സംസ്​ഥാനങ്ങളിലൊന്നാണ്​ മഹാരാഷ്​ട്ര. പ്രതിദിനം ലക്ഷത്തിനടുത്ത്​ കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. തുടര്‍ന്ന്​ സംസ്​ഥാനത്ത്​ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.

കഴിഞ്ഞദിവസം 46,781 പേര്‍ക്കാണ്​ പുതുതായി രോഗം സ്​ഥിരീകരിച്ചത്​. 816 മരണവും സ്​ഥിരീകരിച്ചു. 17.36 ശതമാനമാണ്​ പോസിറ്റിവിറ്റി നിരക്ക്​. 1.49 ശതമാനമാണ്​ മരണനിരക്കെന്നും ആരോഗ്യ വകുപ്പ്​ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *