മഴ: ഭൂതത്താന്‍ കെട്ട് ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു

Share

കൊച്ചി: ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഭൂതത്താന്‍ കെട്ട് അണക്കെട്ടിന്റെ നല് ഷട്ടറുകള്‍ തുറന്നു.1,8,9,15, എന്നീ ഷട്ടറുകളാണ് തുറന്നത്. 34.1മീറ്ററാണ് അണക്കേറ്റിന്റെ ആകെ ജലനിരപ്പ്. അടുത്ത ദിവസങ്ങളില്‍ എറണാകുളം അടക്കമുള്ള ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഷട്ടറുകള്‍ തുറന്നത്.

ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ആകെ 2.1 മീറ്ററാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. ഒരു സെക്കന്റില്‍ 197 ഘനമീറ്റര്‍ വെള്ള മാണ് പുറന്തള്ളുന്നത്. 34.90 മീറ്ററാണ് പരമാവധി സംഭരണ ശേഷി. നിലവില്‍ 34.10 മീറ്ററാണ് ജലനിരപ്പ്.

Leave a Reply

Your email address will not be published. Required fields are marked *