ട്രെയിനില്‍ യുവതിയെ ആക്രമിച്ച സംഭവം: പ്രതി പിടിയില്‍

Share

കോട്ടയം: ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചറില്‍ യുവതിയെ ആക്രമിച്ച്‌ ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി ബാബുക്കുട്ടന്‍ പിടിയില്‍. പത്തനംതിട്ട ചിറ്റാറില്‍ നിന്നാണ് പ്രതി പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബാബുക്കുട്ടന്‍ ബന്ധുവിന്റെ വീട്ടില്‍ നിന്ന് അറസ്റ്റിലായത്.

കഴിഞ്ഞ ഏപ്രില്‍ 28 നായിരുന്നു പുനലൂര്‍ പാസഞ്ചറില്‍ യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ മുളംതുരുത്തി സ്വദേശിനിയായ യുവതിയെ പ്രതി ആക്രമിക്കുകയായിരുന്നു. ഇയാളിൽ നിന്നും രക്ഷപ്പെടാന്‍ യുവതിക്ക് തീവണ്ടിയില്‍നിന്ന് പുറത്തേക്ക് ചാടേണ്ടി വന്നു. കാഞ്ഞിരമറ്റത്തിനു സമീപം ഓലിപ്പുറത്തുവെച്ചാണ് സംഭവം.

കഴിഞ്ഞ ദിവസമാണ് ബാബുക്കുട്ടന്‍ ബന്ധുവിന്റെ വീട്ടിലെത്തിയത്. ഈ വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന്് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. പൊലീസിനെ കണ്ട് ഓടാന്‍ ശ്രമിക്കുന്നതിനിടെ പിന്തടുര്‍ന്ന് പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *