ആശങ്കയോടെ രാജ്യം: പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ മൂ​ന്ന​ര​ല​ക്ഷ​ത്തി​നു മു​ക​ളി​ൽ

Share

ന്യൂഡൽഹി: തുടർച്ചയായ ദിവസങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിന് മുകളിൽ. ഇന്നലെ 3,57,229 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം 2,02,82,833 ആയി ഉയർന്നതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 3449 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,22,408 ആയി ഉയർന്നു. നിലവിൽ 34,47,133 പേരാണ് ചികിത്സയിൽ കഴിയുന്നത്.

24 മണിക്കൂറിനിടെ 3,20,289 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 1,66,13,292 ആയി ഉയർന്നു. നിലവിൽ 15,89,32,921 പേർ വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *