കോഴിക്കോട് നോർത്തിൽ സംവിധായകൻ രഞ്ജിത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാകും

Share

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വേണ്ടി‌ ജനവിധി തേടാനൊരുങ്ങി സംവിധായകന്‍ രഞ്ജിത്. സിപിഐഎം ശക്തി കേന്ദ്രമായ കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന്‍ രഞ്ജിത്ത് തന്നെ മത്സരിക്കും. സ്ഥാനാര്‍ത്ഥി ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ താരത്തിന്‍്റെ പേര് ഉയര്‍ന്നു വന്നിരുന്നു. ഇപ്പോള്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് സംവിധായകന്‍ നേരിട്ട് സി പി എം നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.

2011 നിയമസഭ തെരഞ്ഞെടുപ്പില്‍ ഇവിടെ അന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന പ്രദീപ് കുമാറിന് വേണ്ടിയുള്ള പ്രാചരണത്തിന് നേരിട്ടെത്തിയ വ്യക്തി കൂടിയാണ് രഞ്ജിത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഐഎം ഉന്നത നേതാക്കളുമായി അടുത്തബന്ധവുമുണ്ട്. പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിലെ മുഖ്യാതിഥിയായിരുന്നു രഞ്ജിത്ത്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് പ്രദീപ് കുമാര്‍ വിജയിച്ചത്. മൂന്നു തവണ മത്സരിച്ചവര്‍ മാറണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് എ പ്രദീപ് കുമാറിന് പകരം രഞ്ജിതിനെ ഇവിടെ മത്സരിപ്പിക്കാന്‍ നേതൃത്വം തീരുമാനിച്ചതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *