നാളെ വാഹന പണിമുടക്ക്, കെഎസ്ആർടിസിയും സ്വകാര്യ ബസുകളും നിരത്തിലിറങ്ങില്ല, പരീക്ഷകൾ മാറ്റി

Share

കൊച്ചി; രാജ്യത്ത് വർധിച്ചുകൊണ്ടിരിക്കുന്ന ഇന്ധന വിലയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് നാളെ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ വരെയാണ് പണിമുടക്ക്. കെഎസ്ആർടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കൾ അറിയിച്ചു.

മോട്ടോര്‍ വാഹന പണിമുടക്കില്‍ ചരക്ക് വാഹനങ്ങൾ, ഓട്ടോ,ടാക്‌സി എന്നിവരും പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും ചേർന്നാണ് സമരം നടത്തുന്നത്.

അതിനിടെ സമരത്തെ തുടർന്ന് വിവിധ പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്. എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു) നാളത്തെ പരീക്ഷകൾ മാറ്റി. കാലടി സംസ്കൃത സർവകലാശാലയിൽ നാളെ നടത്താനിരുന്ന എംഎ മ്യൂസിയോളജി പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇന്ന് ആരംഭിക്കുന്ന എസ്എസ്എൽസി, പ്ലസ്ടു മോഡൽ പരീക്ഷകൾ മാറ്റണമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇന്ന് തീരുമാനമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *