സുധാകരനും ഐസക്കും വേണം: ഇളവ്‌ ആവശ്യപ്പെട്ട് സിപിഎം ജില്ലാ നേതൃത്വം

Share

ആലപ്പുഴ: സ്ഥാനാർഥി നിർണയത്തിൽ മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസക്കിനും ഇളവു നല്‍കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം. ഇരുവരും മത്സര രംഗത്ത് ഉണ്ടാവുന്നത് ജില്ലയില്‍ ഒട്ടാകെ പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പു സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള പ്രാഥമിക ചര്‍ച്ചകളാണ് ഇന്നു ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നടന്നത്. സുധാകരന്റെയും ഐസക്കിന്റെയും കാര്യത്തില്‍ ഇളവു വേണമെന്ന്, ഏതാണ്ട് ഏകണ്ഠമായിത്തന്നെ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ജി സുധാകരന്‍ ഏഴു തവണയും തോമസ് ഐസക്ക് അഞ്ചു തവണയുമാണ് ഇതുവരെ നിയമസഭാംഗങ്ങളായത്. തുടര്‍ ഭരണം ലക്ഷ്യമിടുന്ന തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത പ്രധാനമായി കണക്കാക്കണമെന്നും മാനദണ്ഡത്തില്‍ ഇളവു വേണമെന്നുമാണ് ആവശ്യം ഇക്കാര്യം സംസ്ഥാന നേതൃത്വത്തിനു മുമ്ബാകെ വയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *