പി​എ​സ്‌​സി: പ്രി​ലി​മി​ന​റി പ​രീ​ക്ഷ ഫെ​ബ്രു​വ​രി 20 മു​ത​ല്‍

Share

തി​രു​വ​ന​ന്ത​പു​രം: ഫെ​ബ്രു​വ​രി​യി​ല്‍ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​ത്താം ക്ലാ​സ് ത​ല പ്രി​ലി​മി​ന​റി പ​രീ​ക്ഷ​യു​ടെ തീ​യ​തി പ്ര​ഖ്യാ​പി​ച്ച്‌ കേ​ര​ള പിഎ​സ്​സി. നാ​ലു​ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന പ​രീ​ക്ഷ​യാ​രം​ഭി​ക്കു​ന്ന​ത് ഫെ​ബ്രു​വ​രി 20-നാ​ണ്. ഫെ​ബ്രു​വ​രി 25, മാ​ര്‍​ച്ച്‌ 6, 13 എ​ന്നി​വ​യാ​ണ് മ​റ്റ് പ​രീ​ക്ഷാ​തീ​യ​തി​ക​ള്‍.

ഫെ​ബ്രു​വ​രി 10 മു​ത​ല്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് ഹാ​ള്‍​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്തു തു​ട​ങ്ങാം. ഉ​ച്ച​യ്ക്ക് 1.30 മു​ത​ല്‍ 3.15 വ​രെ​യാ​ണ് പ​രീ​ക്ഷാ​സ​മ​യം. പ​രീ​ക്ഷാ​കേ​ന്ദ്രം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ഹാ​ള്‍​ടി​ക്ക​റ്റി​ലു​ണ്ടാ​കും. പ​രീ​ക്ഷാ തീ​യ​തി​യും സ​മ​യ​വും www.keralapsc.gov.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *