കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു

Share

തൃശൂര്‍: കോങ്ങാട് എംഎല്‍എ കെ വി വിജയദാസ് അന്തരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ച് വൈ​കി​ട്ട് 7.45-ഓ​ടെ​യായിരുന്നു അന്ത്യം . അ​ദ്ദേ​ഹം മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല.

തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.

കോ​വി​ഡ് ബാ​ധി​ത​നാ​യി ഡി​സം​ബ​ര്‍ 11-നാ​ണ് എം​എ​ല്‍​എ ആ​ശു​പ​ത്രി​യി​ലാ​കു​ന്ന​ത്. പി​ന്നീ​ട് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യെ​ങ്കി​ലും കോ​വി​ഡാ​ന​ന്ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ സ്ഥി​തി ഗു​രു​ത​ര​മാ​ക്കു​ക​യാ​യി​രു​ന്നു. ര​ക്ത​സ​മ്മ​ര്‍​ദ്ദം ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ത​ല​ച്ചോ​റി​ല്‍ ര​ക്തം ക​ട്ട​യാ​കു​ക​യും അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് എം​എ​ല്‍​എ​യെ വി​ധേ​യ​നാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. വേ​ലാ​യു​ധ​ന്‍-താ​ത്ത ദ​മ്ബ​തി​ക​ളു​ടെ മ​ക​നാ​യി 1959-ല്‍ ​പാ​ല​ക്കാ​ട്ടെ എ​ല​പ്പു​ള്ളി​യി​ലാ​ണ് കെ.​വി വി​ജ​യ​ദാ​സ് ജ​നി​ച്ച​ത്. കേ​ര​ള സോ​ഷ്യ​ലി​സ്റ്റ് യൂ​ത്ത് ഫെ​ഡ​റേ​ഷ​ന്‍ എ​ന്ന വി​ദ്യാ​ര്‍​ത്ഥി പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ പ്ര​വേ​ശം.

ര​ണ്ടാം ത​വ​ണ​യാ​ണ് വി​ജ​യ​ദാ​സ് കോ​ങ്ങാ​ട് മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. 2011-ലാ​ണ് കോ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും വി​ജ​യ​ദാ​സ് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക് ജ​യി​ക്കു​ന്ന​ത്. 2016-ല്‍ ​യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി പ​ന്ത​ളം സു​ധാ​ക​ര​നെ 13000-ത്തോ​ളം വോ​ട്ടു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​മാ​യ അ​ദ്ദേ​ഹം പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ സ്ഥാ​ന​വും വ​ഹി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *