സം​സ്ഥാ​ന​ത്ത് ഒമ്പത് പേ​ര്‍​ക്ക് കൂ​ടി കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു

Share

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ ബു​ധ​നാ​ഴ്ച ഒ​ന്‍​പ​ത് പേ​ര്‍​ക്ക് കൂ​ടി കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വേ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. നി​ല​വി​ല്‍ സം​സ്ഥാ​ന​ത്ത് 112 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

എ​റ​ണാ​കു​ള​ത്ത് മൂ​ന്ന് പേ​ര്‍​ക്കും, പ​ത്ത​നം​തി​ട്ട​യി​ലും പാ​ല​ക്കാ​ട്ടും ര​ണ്ട് പേ​ര്‍​ക്ക് വീ​ത​വും കോ​ഴി​ക്കോ​ട്ടും ഇ​ടു​ക്കി​യി​ലും ഒ​രോ​രു​ത്ത​ര്‍​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ നാ​ല് പേ​ര്‍ ദു​ബാ​യി​ല്‍​നി​ന്നും വ​ന്ന​വ​രാ​ണ്. മൂ​ന്ന് പേ​ര്‍​ക്ക് സ​ന്പ​ര്‍​ക്ക​ത്തി​ലു​ടെ​യാ​ണ് കൊ​റോ​ണ പി​ടി​പെ​ട്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആകെ 76, 542 ആളുകളാണ് നിരീക്ഷണത്തിലുള്ളത്. 76010 പേർ വീടുകളിൽ. 542 പേർ ആശുപത്രികളിൽ. ഇന്ന് മാത്രം 122 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4902 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചു. ഇതിൽ 3465 എണ്ണം നെഗറ്റീവായി തിരികെ വന്നു. സംസ്ഥാനത്താകെ 118 പേർക്ക് വൈറസ് ബാധ വന്നതിൽ 91 പേർ വിദേശരാജ്യങ്ങളിൽ നിന്ന് വന്ന ഇന്ത്യക്കാരാണ്. 8 പേർ വിദേശികൾ. ബാക്കി 19 പേർക്ക് കോണ്ടാക്ട് മൂലമാണ്.

ഇന്നലെ നമ്മൾ സംസാരിച്ചതിൽ നിന്ന് വ്യത്യസ്തമായ സസാഹചര്യമാണ് രാജ്യത്താകെ ഉണ്ടായത്. ഇന്നലെ രാത്രി രാജ്യത്താകെ ലോക്ക് ഡൌൺ നടപ്പാക്കി. നമ്മളതിന് മുമ്പേ ലോക്ക് ലോക്ക് പ്രഖ്യാപിച്ചതാണ്-മുഖ്യമന്ത്രി പറഞ്ഞു .

സ്ഥിതി കൂടുതൽ ഗൗരവതരമാകുന്നു. നമ്മുടെ സംസ്ഥാനം നേരത്തേ കണ്ടത് പോലെത്തന്നെ, എന്നാൽ പുതിയ സാഹചര്യത്തിൽ കൂടുതൽ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതുണ്ട്. ജനങ്ങൾക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള സാഹചര്യം ഭദ്രമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *