കൊറോണ:എൻപിആർ വിവരശേഖരണം നിർത്തിവെച്ചു

Share

ന്യൂഡൽഹി:കൊറോണ വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2021 സെൻസസിന്‍റെ ഭാഗമായുള്ള വീട് കയറിയുള്ള വിവരശേഖരണവും എൻപിആർ വിവരശേഖരണവും കേന്ദ്രം നിർത്തിവെച്ചു. അനിശ്ചിതകാലത്തേക്കാണ് പ്രവർത്തനങ്ങൾ നിർത്തിയത്. സെൻസസ് ഇന്ത്യ 2021 ന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ്-19 സമൂഹവ്യാപനം തടയാൻ കർശന നടപടികളാണ് കേന്ദ്രസർക്കാരും വിവിധ സംസ്ഥനങ്ങളും സ്വീകരിക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് സെൻസസ് പ്രവർത്തനങ്ങളും നിർത്തിവെച്ചിരിക്കുന്നത്.പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗൺ കഴിഞ്ഞതിനുശേഷമാകും പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം വരിക.

Leave a Reply

Your email address will not be published. Required fields are marked *