നിർഭയ കേസ്: പ്രതി വിനയ് ശര്‍മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

Share

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ രാഷ്‌ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ പ്രതി വിനയ് ശര്‍മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിന്‍റെ മുഴുവന്‍ രേഖകളും രാഷ്ട്രപതിക്ക് നല്‍കിയില്ലെന്ന വാദത്തില്‍ കഴമ്ബില്ലെന്ന് കോടതി വിലയിരുത്തി.ജയിലിലെ പീഡനം മാനസിക നിലയെ ബാധിച്ചുവെന്നും ദയാഹര്‍ജി പരിഗണിക്കവേ ഇക്കാര്യം രാഷ്ട്രപതി കണക്കിലെടുത്തില്ലെന്നുമായിരുന്നു വിനയിന്റെ വാദം.

പ്രതിയുടെ മാനസിക നിലയില്‍ യാതൊരുവിധ പ്രശ്നങ്ങളില്ലെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. വിദഗ്ധരുടെ നിലപാടും കോടതി അംഗീകരിച്ചു. അതേസമയം നിര്‍ഭയ കേസ് വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ഭാനുമതി കോടതിയില്‍ കുഴഞ്ഞു വീണു.

ഫെബ്രുവരി ഒന്നിനാണ്​ വിനയ്​ ശര്‍മയുടെ ദയാഹര്‍ജി രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ തള്ളിയത്​. മുകേഷ്​ സിങ്​, പവന്‍ ഗുപ്​ത, വിനയ്​ ശര്‍മ, അക്ഷയ്​ താക്കൂര്‍ എന്നീ നാല്​ പ്രതികളുടെയും വധശിക്ഷ ‘ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ’ സ്​റ്റേ ചെയ്​തുകൊണ്ട്​ ജനുവരി 31ന്​ വിചാരണ കോടതി ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *