ടെ​ലി​കോം കമ്പനികൾക്ക് കേന്ദ്രത്തിൻറെ അന്ത്യശാസനം:അ​ര്‍​ധ​രാ​ത്രി​ക്കു മുമ്പ് അടക്കേണ്ടത് 1.47 ല​ക്ഷം കോ​ടി രൂപ

Share

ന്യൂ​ഡ​ല്‍​ഹി: ടെ​ലി​കോം കമ്പനികൾക്ക് കേ​ന്ദ്ര സ​ര്‍​ക്കാ​റിൻറെ അ​ന്ത്യ​ശാ​സ​നം. ക്ര​മീ​ക​രി​ച്ച മൊ​ത്ത​വ​രു​മാ​ന​വു​മാ​യി (എ​ജി​ആ​ര്‍) ബ​ന്ധ​പ്പെ​ട്ട് വെ​ള്ളി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യ്ക്കു​ള്ളി​ല്‍ കമ്പനികളുടെ ക​ട​ബാ​ധ്യ​ത തീ​ര്‍​ക്ക​ണ​മെ​ന്നാ​ണു ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ മ​ന്ത്രാ​ല​യം ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശം.

എ​യ​ര്‍​ടെ​ല്‍, വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ, ടാ​റ്റ ടെ​ലി​സ​ര്‍​വീ​സ​സ് തു​ട​ങ്ങി​യ കമ്പനികൾക്ക് വി​ധി ബാ​ധ​ക​മാ​ണ്. ടെ​ലി​കോം ക​ന്പ​നി​ക​ള്‍​ക്ക് സ​ര്‍​ക്കി​ള്‍ തി​രി​ച്ചാ​ണ് മ​ന്ത്രാ​ല​യം നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ടെ​ലി​കോം ഓ​പ്പ​റേ​റ്റ​ര്‍​മാ​ര്‍​ക്കെ​തി​രെ കോ​ട​തി അ​ല​ക്ഷ്യ​ത്തി​ന് സു​പ്രീം കോ​ട​തി നോ​ട്ടീ​സ​യ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ടെ​ലി​കോം ക​ന്പ​നി​ക​ളോ​ട് കു​ടി​ശി​ക അ​ട​യ്ക്കാ​ന്‍ ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ട​ത്. 1.47 ല​ക്ഷം കോ​ടി​യു​ടെ എ​ജി​ആ​ര്‍ കു​ടി​ശി​ക അ​ട​യ്ക്ക​ണ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് സു​പ്രീം കോ​ട​തി ക​ന്പ​നി​ക​ള്‍​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​ത്.

എ​ജി​ആ​ര്‍ കു​ടി​ശി​ക അ​നു​സ​രി​ച്ച്‌ വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ 53,000 കോ​ടി രൂ​പ​യും, ഭാ​ര​തി എ​യ​ര്‍​ടെ​ല്‍ 35,500 കോടി രൂ​പ​യും പ്ര​വ​ര്‍​ത്ത​ന​മ​വ​സാ​നി​പ്പി​ച്ച ടാ​റ്റ ടെ​ലി​സ​ര്‍​വീ​സ​സ് 14,000 കോ​ടി രൂ​പ​യും കു​ടി​ശി​ക​യാ​യി ന​ല്‍​കാ​നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *