തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്: 2015ലെ വോട്ടർ പട്ടിക വേണ്ടെന്ന് ഹൈക്കോടതി

Share

കൊച്ചി:ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ന് 2015ലെ വോട്ടർ പട്ടിക വേണ്ടെന്ന് ഹൈക്കോടതി നിർദേശം. ഇത് സംബന്ധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവഷൻ ബെഞ്ച് റദ്ദാക്കി.2015 ലെ ​വോ​ട്ട​ർ പ​ട്ടി​ക ഉ​പ​യോ​ഗി​ക്കാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​രു​മാ​നം ചോ​ദ്യം ചെ​യ്ത് യുഡിഎഫ് സ​മ​ർ​പ്പി​ച്ച അ​പ്പീ​ലി​ലാ​ണ് സു​പ്ര​ധാ​ന വി​ധി.

2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് തയ്യാറാക്കിയ വോട്ടർപട്ടികയിൽ 2020 ഫെബ്രുവരി 7വരെ ചേർത്ത പേരുകൾകൂടി ഉൾപ്പെടുത്തി വോട്ടർപട്ടിക തയ്യാറാക്കാനും അതനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താനുമാണ് കോടതി നിർദേശിച്ചത്.ഇതോടെ 2015 വോ​ട്ട​ർ പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്ക​ണ​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് കോ​ട​തി റ​ദ്ദാ​ക്കി.

ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ നി​ല​പാ​ട് കോ​ട​തി തേ​ടി​യി​രു​ന്നു. കോ​ട​തി ഉ​ത്ത​ര​വി​ട്ടാ​ൽ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കാ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ കോ​ട​തി​യെ അ​റ​യി​ക്കു​ക​യും ചെ​യ്തു. അ​തി​നാ​ൽ കോ​ട​തി​വി​ധി അ​നു​സ​രി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ത​യാ​റാ​യേ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്

2015 ലെ ​വോ​ട്ട​ർ പ​ട്ടി​ക ഉ​പ​യോ​ഗി​ച്ചാ​ൽ ഈ ​കാ​ല​യ​ള​വി​നു ശേ​ഷം 18 വ​യ​സു തി​ക​ഞ്ഞ യു​വാ​ക്ക​ളു​ടെ പേ​ര് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ചെ​ല​വ് അ​ധി​ക​മാ​കു​മെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ടാ​വു​മെ​ന്നാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​രു​ടെ വാ​ദം. അ​തി​നാ​ൽ അ​ടു​ത്തി​ടെ ന​ട​ന്ന 2019 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ട​ർ പ​ട്ടി​ക ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ആ​ദ്യം ഇ​ട​തു​മു​ന്ന​ണി​ക്കും ഇ​തേ നി​ല​പാ​ട് ത​ന്നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ല​പാ​ടി​നു പി​ന്തു​ണ ന​ൽ​കി. 2015 ലെ ​വോ​ട്ട​ർ പ​ട്ടി​ക ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ നി​ല​പാ​ട്

Leave a Reply

Your email address will not be published. Required fields are marked *