സിം​സ് പ​ദ്ധ​തി​യി​ലും ക്രമക്കേട്:പോലീസിനെതിരെ ആക്ഷേപം

Share

തി​രു​വ​ന​ന്ത​പു​രം: കെ​ല്‍​ട്രോ​ണുമായി സഹകരിച്ചുള്ള പോ​ലീസ് പദ്ധതിയായ സിംസിലും​ ക്രമക്കേട് നടന്നതായി ആ​ക്ഷേ​പം.സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും വീടുകളിലും പരിസരങ്ങളിലും,മോഷണങ്ങളും മറ്റ് അനിഷ്ടസംഭവങ്ങളും ഉണ്ടാകാതിരിക്കാൻ, സി​സി​ടി​വി​ക​ളും സെ​ര്‍​വ​റു​ക​ളും സ്ഥാ​പി​ച്ച്‌ പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​രു​ന്ന് ദൃ​ശ്യ​ങ്ങ​ള്‍ നിരീക്ഷിക്കാനുള്ള പ​ദ്ധ​തി​യാ​ണ് സിം​സ്. പോ​ലീ​സ് ആ​സ്ഥാ​ന​ത്താ​ണ് ഇ​തി​ന്‍റെ ക​ണ്‍​ട്രോ​ള്‍ റൂം. ​

പദ്ധതിയുടെ നടത്തിപ്പ് കെ​ല്‍​ട്രോ​ണി​നാ​യി​രി​ക്കു​മെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ അ​തെ​ല്ലാം മ​റി​ക​ട​ന്ന് ഗാ​ല​ക്സോ​ണ്‍ ഇ​ന്‍റ​ര്‍‌​നാ​ഷ​ണ​ല്‍ എ​ന്ന സ്വ​കാ​ര്യ ക​മ്ബ​നി​ക്കാ​ണ് ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല കൈമാറിയിരിക്കുന്നത്.

പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കാ​മ​റ​യു​ള്‍​പ്പെ​ടെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​ത് ഈ ​ക​മ്ബ​നി​യാ​ണ്. അ​തി​ന്‍റെ പ​ണ​വും മാ​സം​തോ​റും നി​ശ്ചി​ത ഫീ​സും ഇ​വ​ര്‍ വാ​ങ്ങും. അ​തി​ല്‍ നി​ന്നൊ​രു പ​ങ്ക് പോ​ലീ​സി​ന് ന​ല്‍​കും. സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട സ്ഥാ​പ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ എ​സ്പി​മാ​ര്‍​ക്ക് ഡി​ജി​പി നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു.ഇ​തി​നെ​തി​രെ പോ​ലീ​സി​ലും അ​ഭി​പ്രാ​യ ഭി​ന്ന​ത ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. സ്വ​കാ​ര്യ ക​മ്ബ​നി​ക്ക് പ​ണം ഈ​ടാ​ക്കു​ന്ന​തി​ന് പോ​ലീ​സി​നെ മു​ന്‍​നി​ര്‍​ത്തിയു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം.

അതേസമയം പോലീസിന് സാങ്കേതിക സഹായം മാത്രമാണ് നൽകുന്നതെന്നാണ് ഗാ​ല​ക്സോ​ണ്‍ ഇ​ന്‍റ​ര്‍‌​നാ​ഷ​ണ​ല്‍ കമ്പനി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *