മാധ്യമപ്രവർത്തകൻറെ മരണം:കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ ശ്രീറാമിന് നോട്ടീസ്

Share

തി​രു​വ​ന​ന്ത​പു​രം:മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ കെ.​എം.​ബ​ഷീ​ര്‍ മരിച്ച വാഹനാപകട കേ​സി​ല്‍ കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും സു​ഹൃ​ത്ത് വ​ഫാ ഫി​റോ​സി​നും നോ​ട്ടീ​സ്.തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.ഫെ​ബ്രു​വ​രി 24ന് ​ഹാ​ജ​രാ​കാ​നാണ് നിർദേശം.

കേസിൽ ശ്രീ​റാ​മി​നെ ഒ​ന്നാം പ്ര​തി​യും വ​ഫാ ഫി​റോ​സി​നെ ര​ണ്ടാം പ്ര​തി​യു​മാ​ക്കി പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ശ്രീ​റാ​മി​നെ സ​ര്‍​വീ​സി​ല്‍ നി​ന്നും സ​ര്‍​ക്കാ​ര്‍ സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. സ​സ്പെ​ന്‍​ഷ​ന്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

അ​തി​നി​ടെ കേ​സി​ല്‍ കു​റ്റ​പ​ത്രം ന​ല്‍​കാ​ന്‍ പോ​ലീ​സ് വൈ​കി​യ​തും വി​വാ​ദ​ത്തി​ലാ​യി. ഇ​തോ​ടെ ശ്രീ​റാ​മി​നെ തി​രി​ച്ചെ​ടു​ക്കാ​ന്‍ ചീ​ഫ് സെ​ക്ര​ട്ട​റി മു​ഖ്യ​മ​ന്ത്രി​ക്ക് ശി​പാ​ര്‍​ശ ന​ല്‍​കി. ശി​പാ​ര്‍​ശ ത​ള്ളി​യ മു​ഖ്യ​മ​ന്ത്രി ശ്രീ​റാ​മി​ന്‍റെ സ​സ്പെ​ന്‍​ഷ​ന്‍ നീ​ട്ടി. പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *