ട്രം​പി​ന്റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം ഫെ​ബ്രു​വ​രി 24 മു​ത​ല്‍

Share

വാ​ഷിം​ഗ്ട​ണ്‍ ഡി​സി:അമേരിക്കൻ പ്ര​സി​ഡ​ന്റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്റെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം ഫെ​ബ്രു​വ​രി 24 മു​ത​ല്‍. ര​ണ്ടു ദി​വ​സ​ത്തേ​ക്കാ​ണു ട്രം​പി​ന്റെ സ​ന്ദ​ര്‍​ശ​നം. സ​ന്ദ​ര്‍​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഡ​ല്‍​ഹി​യി​ലെ​ത്തു​ന്ന ട്രം​പ് അ​ഹ​മ്മ​ദാ​ബാ​ദി​ലേ​ക്കും യാ​ത്ര നടത്തുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്‌റ്റെഫാനി ഗ്രീഷം അറിയിച്ചു.

ട്രം​പി​ന്റെ ഭാ​ര്യ മെ​ലാ​നി​യ​യും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഇ​ന്ത്യ​യി​ലെ​ത്തും. സ​ന്ദ​ര്‍​ശ​നം സം​ബ​ന്ധി​ച്ചു ട്രം​പും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ത​മ്മി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം സം​ഭാ​ഷ​ണം ന​ട​ത്തി​യി​രു​ന്നെ​ന്ന് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഹൂ​സ്റ്റ​ണി​ല്‍ ന​ട​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ സം​ഗ​മ​മാ​യ ഹൗ​ഡി മോ​ദി പ​രി​പാ​ടി​യി​ല്‍ ട്രം​പ് പ​ങ്കെ​ടു​ത്ത​തി​നു പി​ന്നാ​ലെി​യാ​ണ് അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ന് ഒ​രു​ങ്ങു​ന്ന​ത്. 2010, 2015 വ​ര്‍​ഷ​ങ്ങ​ളി​ല്‍ അ​ന്നു യു​എ​സ് പ്ര​സി​ഡ​ന്റാ​യി​രു​ന്ന ബ​റാ​ക് ഒ​ബാ​മ ഇ​ന്ത്യ​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *